WELCOME

suhail308.blogspot.com welcomes you

You are so much important in my life.

I feel so much lonely in Your absence...!!

Nature Beauty

Beauty in nature has historically been a prevalent theme in art and books, filling large sections of libraries and bookstores.

ഇന്നവള്‍ എന്‍റെ കൂടെ ഇല്ലെങ്കിലും...

ഓര്‍മ്മിക്കാന്‍ ഓര്‍മ്മകള്‍ തന്നുപോയവള്‍ മറക്കാന്‍ വേദനകള്‍ സമ്മാനിച്ച്‌ പോയവള്‍ ഇന്നെവിടെയാണ്‌ നീ..

വിടപറയാന്‍ നീ ഇന്നു കൊതിക്കുമ്പ്പോള്‍

മനമറിയാതെ നീ ചിരിക്കുമ്പോളും മിഴി നനയാതെ ഞാന്‍ കരയുകയായിരുന്നു...

I Promise You My Friend

I Promise You My Friend Promise You My Life Promise We’ll Never Be Apart Promise Not To Hurt You Promise To Never Make You Cry Promise To Always Trust You Promise Not To Lie Promise You Forever Promise You Tonight

I Promise You My Friend
Promise You My Life
Promise We’ll Never Be Apart
Promise Not To Hurt You
Promise To Never Make You Cry
Promise To Always Trust You
Promise Not To Lie
Promise You Forever
Promise You Tonight
Promise You My Respect
Promise To Do Things Right
Promise To Always Be There
Promise Until The End
Promise To Always Love You
Promise To Be Your Best Friend
Promise You My Love
Promise You My Life
Promise This Forever
Promise Our Friendship Is My Life
Your The PEANUT To My BUTTER ,
Your The STAR To My BURST,
Your The T To My T,
Your The POP To My TART,
Your The MILKY To My WAY,
Your The FRUIT To My LOOP,
Your The MILK To My DUDS,
Your The LUCKY To My CHARMS,
Your The ICE To My CREAM,
But Mostly….
Your The BEST To My FRIEND

എന്തൊക്കെ പറഞ്ഞും പറയാതെയുമാ ഒരു പ്രേമം തുടങ്ങുന്നത്

എന്തൊക്കെ പറഞ്ഞും പറയാതെയുമാ ഒരു പ്രേമം തുടങ്ങുന്നത്,, തുടരുന്നത്.
അന്ന് ചങ്കീന്നെടുത്തൊക്കെയാ ഓരോ ഡൈലോഗുകള്‍..
ഉദാഹരണം ---

****

അവന്‍ : നമ്മള്‍ രണ്ടും ഒരു മരത്തിന്‌റെ അടുത്തൂടെ നടന്ന് പോകുമ്പോള്‍ , അതിന്‌റെ വേരില്‍ തട്ടി , ഞാന്‍ താഴെ കൊക്കേ വീണാ എന്‌റെകൊച്ച് എന്തുചെയ്യും.
അവള്‍ : { നിറഞ്ഞ കണ്ണുകളോടെ, വലം കൈ കൊണ്ട് അവന്റെ വായടച്ചു കൊണ്ട് } അങ്ങനൊന്നും പറയരുത് ..
അവൻ : { അവളുടെ കൈ പിടിച്ചു നെഞ്ചിൽ വെച്ചിട്ട് } അല്ല പറ ..
അവൾ : അപ്പോഴേ എന്റെ ബോധം പോകും , ഇല്ലേൽ ഞാൻ കൂടെ ചാടും .. ഇയാൾ ഇല്ലാതെ ഞാൻ എങ്ങനാ ..?
****
നമുക്ക് ഒരു മോൻ വേണം , ഒരു മോളും ..
ആദ്യത്തെ മോൻ ആകട്ടെ , മിടുക്കൻ , നമുക്ക് വെല്ലോം പറ്റിയാലും അവൻ വേണം നമ്മുടെ മോളെ നോക്കാൻ ..

****
പിന്നെ തൊടലായി, പിടി ആയി,, കടി ആയി ,,

****
അവസാനം ഒരു താലിയുടെ കാര്യം വരുമ്പോൾ ..
കടിച്ച പാടൊക്കെ മാറിയല്ലോ ?? ഇനീം വെഷമം ആണേൽ നീയൊന്നു തണുത്ത വെള്ളത്തിൽ കുളിച്ചോ .. നീപറയുന്നത് ഒന്നും പ്രാക്ടിക്കൽ അല്ല , , എനിക്ക് നിന്നോട് ഇഷ്ടക്കേടൊന്നും ഇല്ല , ബട്ട് വേണ്ട ..
****
കാമുകനോ കാമുകിയോ അന്ന് പറഞ്ഞ സംഭവങ്ങൾ ഒക്കെ പിന്നീട് ഓർക്കുമ്പോൾ വെറും 'മ' - മാസികകളിലെ കഥ പോലെ തോന്നും ...

****
അതെ , രാത്രിയിൽ ഞാൻ ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോൾ ശബ്ദം ഉണ്ടാക്കാതെ വന്നു , എന്റെ കയ്യുടെ ഇടയിലൂടെ കയ്യിട്ടു വയറ്റിൽ ചുറ്റിപ്പിടിച്ചു കഴുത്തിൽ ഉമ്മവെക്കണം എന്ന് ഞാൻ പറയുന്നില്ല , ഒറ്റയ്ക്ക് കാണുമ്പോൾ ചുണ്ടിൽ അമർത്തി ചുംബിക്കണം എന്നും ഇല്ല.
"സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ പറഞ്ഞു പറ്റിക്കില്ലടി പെണ്ണേ" എന്ന് മാത്രം പറഞ്ഞാൽ മതി , പറ്റിക്കാതിരുന്നാൽ മതി ,
പകരം ഞാൻ പക്വവും തീവ്രവും ആയ പ്രണയം തരാം .
എവിടേലും ഒരു പച്ചവെളിച്ചം കാണുമെന്ന പ്രതീക്ഷയോടെ ..
പ്രണയത്തെണ്ടി....

Courtesy: Ranilekshmi Raghavan

Keywords: Love Quotes, Quotes About Love, Love Quotes Pictures, Images, Scraps for Orkut, Myspace, sweet love quotes, sad love quotes, Malayalam Love Letters, I will make you mine, Love after series  

പൂമരം കാത്ത് വച്ച പ്രണയമുത്തുകൾ

Love Quotes, Quotes About Love, Love Quotes Pictures, Images, Scraps for Orkut, Myspace, sweet love quotes, sad love quotes, Malayalam Love Letters, കാത്ത് കാത്ത് നിന്നതല്ല ..
ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല .. 
മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല .. 
പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല .. 
പെരുമഴ തോര്‍ച്ചയില്‍ പൂമരം കാത്ത് വച്ച-
പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല .. 

അവള്‍... സ്നേഹത്തിന്റെ ചൂടുമായി ഹൃദയവാതില്‍ പോലും മുട്ടാതെ 
"നീ എനിക്ക് " എന്നോതി കൊടുങ്കാറ്റിലൂടെ വന്നവള്‍ .. 
ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ .....

Keywords: Love Quotes, Quotes About Love, Love Quotes Pictures, Images, Scraps for Orkut, Myspace, sweet love quotes, sad love quotes, Malayalam Love Letters, I will make you mine

പഞ്ചസാരയിട്ട തക്കാളി

അയാളുടെ കൈകൾക്കുള്ളിൽ കിടക്കുകയായിരുന്നു അവൾ. മുറിയിൽ മുടിക്കെട്ടിൽ നിന്നഴിഞ്ഞുവീണ ചെമ്പകപ്പ കോർത്ത മാല ചിതറിക്കിടന്നു . അവർക്കിരുവർക്കും ഓർമ്മയിൽ സൂക്ഷിക്കാനും , അവരെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോവാനും പിന്നീട് അതിന്റെ ഗന്ധം ഉപകരിക്കും .

'' ഇരുട്ടിന്റെ ജ്വാല പോലെയാണ് നിന്റെ മുടി '' അയാൾ അവളുടെ വിയർപ്പിൽ നനഞ്ഞ മുടിയിഴകൾ സ്നേഹപൂർവ്വം കോതിയൊതുക്കി . അവൾ ഉത്തരം പറഞ്ഞതേ യില്ല . പകരം ദൂരെ മലമുകളിൽ കത്തിപ്പടരാൻ തുടങ്ങുന്ന കാട്ടു തീയെപ്പറ്റി ഓർത്തു . ഇലകളുടെ പച്ചനീര് ശീൽക്കാരത്തോടെ ഊറ്റി ക്കുടിച്ചു തീച്ചൂട് പരത്തി മുന്നേറുന്ന ജ്വാലകൾ .

വേവുന്ന മണ്ണിന്റെ മണം തന്റെ ഉടലിൽ നിന്നുയരുന്നതു പോലെ അവൾക്കു തോന്നി അയാളുടെ നെഞ്ചിൽ മുഖം അമർത്ത ക്കിടക്കുമ്പോൾ , ചാരം മൂടിയ കനൽക്കട്ടകൾക്കു മീതെ കോരിച്ചൊരിയുന്ന മഴയ്ക്ക് ശേഷം പുതുമുള പൊടിക്കുന്ന പോലെയൊന്ന് അവളിലും ഉരുവാകുന്നുണ്ടായിരുന്നു.

''എന്താണാലോചിക്കുന്നത് ?'' അയാൾ അവളെ കുലുക്കി വിളിച്ചു . ഒരു ചെറു ചിരി അയാൾക്ക് സമ്മാനിച്ച്‌ അവൾ അയാളുടെ കൈക്കുള്ളിൽ നിന്നും എഴുന്നേറ്റ് , ഊരിയെറിഞ്ഞ കസവുപുടവ ധരിച്ചു .

'' എനിക്ക് വിശക്കുന്നു . നമുക്ക് പഞ്ചാരയിട്ട തക്കാളി തിന്നാം ?'' അവൾ ചോദിച്ചു . '' പഞ്ചാരയിട്ട തക്കാളിയോ ?'' അയാൾക്ക് കൌതുകം തോന്നി . '' നീയാണോ അത് ?''

'' അല്ല '' അവൾ പൊട്ടിച്ചിരിച്ചു .

കത്തിച്ചുവച്ച ഒറ്റ മെഴുകുതിരി വെളിച്ചത്തില ഒരു കൊച്ചു മേശക്കരികിലിരുന്ന് അവർ ചെറുതായി നുറുക്കി പഞ്ചസാരയിൽ കുതിർത്ത തുടുത്തു ചുവന്ന തക്കാളിപ്പഴങ്ങൾ സ്വാദോടെ പങ്കിട്ടു .
ദൂരെ ആളിപ്പടരുന്ന കാട്ടുതീയുടെ നേർത്ത വെളിച്ചം ചില്ലു ജനാലയിലൂടെ കടന്നുവന്നു അവരുടെ മുഖം ഒന്നുകൂടി ദീപ്തമാക്കി .

Courtesy: വീണാദേവി മീനാക്ഷി

ഈ മഴ ഒരിക്കലും തോരാതിരിക്കട്ടെ,

പാതിവഴിയില്‍ വഴിപിരിഞ്ഞു പോയെങ്കിലും
നിന്നോര്‍മ്മകള്‍ ഞാനിന്നും വാടാതെ സൂക്ഷിക്കുന്നു..
ഓരോ മഴത്തുള്ളിയും നിന്‍റെ പുഞ്ചിരിയാണെനിക്ക്...

ഈ മഴ ഒരിക്കലും തോരാതിരിക്കട്ടെ,
നിന്‍റെ ആ പുഞ്ചിരി ഒരിക്കലും മായാതെയും...

നീ മാഞ്ഞു പോകുമ്പോള്‍...

നീ പെയ്യാതെ പോകുന്ന
സന്ധ്യകളിലൊരിക്കലും
നിന്നോടു പരാതി പറയാറില്ലായിരുന്നു ഞാന്‍.

പക്ഷേ,

മനസ്സില്‍ പ്രതീക്ഷയുടെ
തിരിനാളം കത്തിച്ചു വെച്ചു
വിണ്ണിലുരുണ്ടു കൂടിയ കാര്‍മേഘങ്ങളെ
പെയ്തൊഴിക്കാതെ-
നീ മാഞ്ഞു പോകുമ്പോള്‍...

മനസ്സില്‍ നിറയുന്ന വേദനക്ക്
ഞാനെന്തു പേരിട്ടു വിളിക്കും ?

About Me

ഇക്കാല­ത്ത് ഒ­രു ബ്ലോ­ഗ് ഇല്ല എ­ന്നൊ­ക്കെ­പ്പ­റ­യുന്ന­ത് ഒ­രു കു­റ­വ­ല്ലെ, അ­ത് കൊ­ണ്ട് ഞാനും തുട­ങ്ങി ഒ­രു ബ്ലോഗ്! 

--> -->

Contact Form





Web forms generated by 123ContactForm

Submit some of your own

Read stories, submit some of your own, or hear stories in Real Audio. Includes games and coloring pages.