WELCOME

suhail308.blogspot.com welcomes you

You are so much important in my life.

I feel so much lonely in Your absence...!!

Nature Beauty

Beauty in nature has historically been a prevalent theme in art and books, filling large sections of libraries and bookstores.

ഇന്നവള്‍ എന്‍റെ കൂടെ ഇല്ലെങ്കിലും...

ഓര്‍മ്മിക്കാന്‍ ഓര്‍മ്മകള്‍ തന്നുപോയവള്‍ മറക്കാന്‍ വേദനകള്‍ സമ്മാനിച്ച്‌ പോയവള്‍ ഇന്നെവിടെയാണ്‌ നീ..

വിടപറയാന്‍ നീ ഇന്നു കൊതിക്കുമ്പ്പോള്‍

മനമറിയാതെ നീ ചിരിക്കുമ്പോളും മിഴി നനയാതെ ഞാന്‍ കരയുകയായിരുന്നു...

അറിയാതെ പോയ പ്രണയം

ഒരു നേര്‍ത്ത നിലാവിന്റെ പുഞ്ചിരിയുമായ് അവള്‍ എന്‍റെ ഹൃദയത്തിന്റെ വാതിലില്‍
മെല്ലെ മുട്ടി... 

ഒരു നൂറായിരം മോഹങ്ങളും സ്വപ്നങളും ഉറങ്ങി കിടന്ന എന്‍റെ പ്രണയത്തിന്റെ വാതില്‍ അവള്‍ക്കായ്‌ ഞാന്‍ തുറന്നു... 

പക്ഷെ അവള്‍ക്ക് ഒരു പ്രണയിനി ആവാന്‍ അവസരം നല്‍കാന്‍ ഞാന്‍ എന്‍റെ മനസ്സാകും മുറി തുറന്നില്ല... 


ആ മുറിയില്‍ അവള്‍ക്കു വേണ്ടി കാത്തു വെച്ച സ്നേഹനിശ്വാസം
അവള്‍ അറിഞ്ഞില്ല... ആ മനസ്സാകും മുറിയില്‍ എനിക്ക് മാത്രം ആയി ഒരു പ്രണയം തളിര്‍ത്തു... 

അവള്‍ അറിയാതെ പൂവിട്ടു വിരിഞ്ഞ പ്രണയം... ആ പ്രണയം എന്‍റെ
മനസ്സിന്റെ കോണില്‍ എനിക്ക് തോഴിയായ്‌ എന്‍റെ പ്രതീക്ഷകള്‍ക്ക് നിറങ്ങള്‍
ചാലിച്ചു... അവള്‍ അറിയാതെ പോയ ആ പ്രണയം ആണ് ഇന്നും എന്നെ ജീവിപ്പിക്കുന്നത്‌

മധുര സ്വപ്നങ്ങൾക്ക് മെല്ലെ മെല്ലെ ചിറകു മുളച്ചു



ആദ്യം കണ്ട നിമിഷം തന്നെ പിന്നെയും കാണാൻമനസു കൊതിച്ചു കൊണ്ടിരുന്നു,

പിന്നെയും പിന്നെയും കണ്ട സുന്ദര നിമിഷങ്ങളി ഇനിയൊരിക്കലും കാണാതിരിക്കരുതെന്ന് മനസു പറഞ്ഞു, 

എന്റെ കൈകൾക്ക് എത്തിപ്പിടിക്കാവുന്നതിനും വളരെ അകലെയാണ് നീയെന്നറിഞ്ഞിട്ടും എന്തോ ... ഞാൻനിന്നെ കൊതിച്ചു, പ്രണയിച്ചു. 

മനസിനിന്നെക്കുറിച്ചുള്ള മധുര സ്വപ്നങ്ങൾക്ക് മെല്ലെ മെല്ലെ ചിറകു മുളച്ചു.!!!!!!!


ഇന്നവള്‍ എന്‍റെ കൂടെ ഇല്ലെങ്കിലും...

Charladka
ഓര്‍മ്മിക്കാന്‍ ഓര്‍മ്മകള്‍ തന്നുപോയവള്‍
മറക്കാന്‍ വേദനകള്‍ സമ്മാനിച്ച്‌ പോയവള്‍
ഇന്നെവിടെയാണ്‌ നീ..
ഹൃദയത്തോടു ചേര്‍ത്തു പിടിച്ചു ഞാന്‍ സ്നേഹിച്ചവള്‍
എന്‍റെ മനസ്സിന്‍റെ സ്പന്ദനങ്ങള്‍ അവള്‍ക്കായി നല്‍കുമ്പോഴും ഞാന്‍ തെല്ലും ഭയപ്പെട്ടിരുന്നില്ല.

കാരണം എനിക്ക് വിശ്വാസമുണ്ടായിരുന്നു
അവള്‍ അതൊരിക്കലും കൈവിടില്ലെന്ന്
ഇന്നവള്‍ എന്‍റെ കൂടെ ഇല്ലെങ്കിലും...

അറിയില്ലെനിക്ക്.........

വേദനിപ്പിക്കണമെന്നോ കരയിപ്പിക്കണമെന്നോ കരുതിയല്ല നിന്നെ സ്നേഹിച്ചത്
വേദനിപ്പിക്കണമെന്നോ
കരയിപ്പിക്കണമെന്നോ
കരുതിയല്ല നിന്നെ സ്നേഹിച്ചത്
ആ കണ്ണുകള്‍ നിറയുന്നത്
എനിക്കിഷ്ടവുമായിരുന്നില്ല

ഞാന്‍ കാരണം ആ കവിളിണകളില്‍
കണ്ണുനീരിന്‍റെ നനവുണ്ടാകരുത്
എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു
എന്നിട്ടും, നിന്‍റെ മനസ്സിനെ
വേദനിപ്പിക്കുകയും നിന്‍റെ
കണ്ണുകള്‍ നനയ്ക്കുകയും
ചെയ്യാന്‍ വിധി എന്നെ തന്നെ
തിരഞ്ഞെടുത്തതെന്തിനായിരുന്നു??
അറിയില്ലെനിക്ക്.........
ഒരുപക്ഷെ ഞാന്‍ നിന്നെ അത്രയധികം സ്നേഹിച്ചിരുന്നതിനാല്‍ ആയിരിക്കാം
ആ സ്നേഹം കുറച്ചെങ്കിലും
നീ തിരിച്ചറിയുകയും ചെയ്തിരിക്കാം...
മറക്കാന്‍ കഴിയില്ലെങ്കിലും
ഇനിയൊരിക്കലും
നിന്നെ വേദനിപ്പിക്കാന്‍
എന്‍റെ പ്രണയം പറയാന്‍
ഞാന്‍ വരാതിരിക്കാന്‍ ശ്രമിക്കാം...

നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍

നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍
നിന്‍റെ ഒരു വിളിക്കപ്പുറം , ഇന്ന് ഞാനുണ്ട് ..
ചിന്തകളിലും മോഹങ്ങളിലും ചുടുചാരമെങ്കിലും ,
ഒരു ചലനം അവശേഷിക്കുന്നു ... നേര്‍ത്ത ഒരു ചലനം മാത്രം .... !

മനസ്സ് ആളിക്കത്തുകയാണ് ...
ആത്മാവ് പിടയുകയാണ് ...
പ്രതീക്ഷയുടെ ഏതോ നൂല്‍പ്പാലം മാത്രമാണ് ഇന്നെനിക്കു മുന്‍പില്‍ !
നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍ ,
ഈ ജീവന്‍ എത്രയോ പടികള്‍ കടന്നേനെ...

ജനിക്കാതെ മണ്ണില്‍ മരിച്ചു വീണ ഒരു പൂവ് ഞാന്‍

ഒരു പൂവിന്റെ ജന്മം കൊതിച്ചു ഞാന്‍ .  ജനിക്കാതെ മണ്ണില്‍ മരിച്ചു വീണ ഒരു പൂവ് ഞാന്‍ .
അക്ഷരം കൊണ്ട് പ്രണയത്തെ കവിതയാക്കാന്‍ എനിക്കറിയില്ല
അഗ്നിയില്‍ വെന്ധുരുകുന്ന ഒരു ഹൃദയത്തിന്റെ കഥ .
എന്റെ പ്രണയത്തിനു മുല്ലപൂവിന്റെ പരിശുദ്ധിയും
കാട്ടു തേനിന്റെ മധുരവുമായിരുന്നു .
ഒരു ഇത്തിരി പൊന്നില്‍ പ്രാണന്‍ പകുക്കാന്‍ മോഹിച്ചവര്‍...........

വിരഹത്തിന്റെ വേദനയില്‍ തേങ്ങലോടെ
എഴുതുന്നു , അവള്‍ ആയിരുന്നു എഴുത്തുകാരി
അവള്‍ നിറുത്തിയപ്പോള്‍ ഞാന്‍ തുടങ്ങി .കണ്ണുനീരിന്റെ ഉപ്പുരസമുള്ള വരികള്‍ എഴുതാന്‍. ഒരു എഴുത്ത് കാരിക്കെ പ്രാണന്റെ ജീവന്റെ സ്പന്ദനം തൊട്ടരിയാനാവൂ.

ഒരു പൂവിന്റെ ജന്മം കൊതിച്ചു ഞാന്‍ .
ജനിക്കാതെ മണ്ണില്‍ മരിച്ചു വീണ ഒരു പൂവ് ഞാന്‍ .

മിഴി നനയാതെ ഞാന്‍ കരയുകയായിരുന്നു...

കടലോളം കനല്‍ നെഞ്ചിലെരിയുമ്പോളും ഞാന്‍ ചിരിച്ചത് നിന്റെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കനാണ്...  മനമറിയാതെ നീ ചിരിക്കുമ്പോളും മിഴി നനയാതെ ഞാന്‍ കരയുകയായിരുന്നു... വിടപറയാന്‍ നീ ഇന്നു കൊതിക്കുമ്പ്പോള്‍ വേര്‍പിരിയാനാവാതെ ഞാന്‍ എരിയുകയാണ്...
കടലോളം കനല്‍
നെഞ്ചിലെരിയുമ്പോളും
ഞാന്‍ ചിരിച്ചത്
നിന്റെ ചുണ്ടിലെ പുഞ്ചിരി
മായാതിരിക്കനാണ്...

മനമറിയാതെ
നീ ചിരിക്കുമ്പോളും
മിഴി നനയാതെ
ഞാന്‍ കരയുകയായിരുന്നു...
വിടപറയാന്‍
നീ ഇന്നു കൊതിക്കുമ്പ്പോള്‍
വേര്‍പിരിയാനാവാതെ
ഞാന്‍ എരിയുകയാണ്...