നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍

നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍
നിന്‍റെ ഒരു വിളിക്കപ്പുറം , ഇന്ന് ഞാനുണ്ട് ..
ചിന്തകളിലും മോഹങ്ങളിലും ചുടുചാരമെങ്കിലും ,
ഒരു ചലനം അവശേഷിക്കുന്നു ... നേര്‍ത്ത ഒരു ചലനം മാത്രം .... !

മനസ്സ് ആളിക്കത്തുകയാണ് ...
ആത്മാവ് പിടയുകയാണ് ...
പ്രതീക്ഷയുടെ ഏതോ നൂല്‍പ്പാലം മാത്രമാണ് ഇന്നെനിക്കു മുന്‍പില്‍ !
നീ നിന്‍റെ കരങ്ങള്‍ ഒരു വട്ടം നീട്ടിയിരുന്നെങ്കില്‍ ,
ഈ ജീവന്‍ എത്രയോ പടികള്‍ കടന്നേനെ...