WELCOME

suhail308.blogspot.com welcomes you

You are so much important in my life.

I feel so much lonely in Your absence...!!

Nature Beauty

Beauty in nature has historically been a prevalent theme in art and books, filling large sections of libraries and bookstores.

ഇന്നവള്‍ എന്‍റെ കൂടെ ഇല്ലെങ്കിലും...

ഓര്‍മ്മിക്കാന്‍ ഓര്‍മ്മകള്‍ തന്നുപോയവള്‍ മറക്കാന്‍ വേദനകള്‍ സമ്മാനിച്ച്‌ പോയവള്‍ ഇന്നെവിടെയാണ്‌ നീ..

വിടപറയാന്‍ നീ ഇന്നു കൊതിക്കുമ്പ്പോള്‍

മനമറിയാതെ നീ ചിരിക്കുമ്പോളും മിഴി നനയാതെ ഞാന്‍ കരയുകയായിരുന്നു...

മനസ്സിലെ ഉത്സവകാലം യാത്ര പറയുകയായി ...

മനസ്സിലെ ഉത്സവകാലം യാത്ര പറയുകയായി ...

തമ്മില്‍ കണ്ട നിമിഷങ്ങള്‍ സന്തോഷാ അസൃക്കളും
ദുക്കതിന്റെ അടങ്ങാത്ത തിരകളും
ഇളകിമറിഞ്ഞ എന്റെ മനസ്സില്‍ നിറയെ നിന്റെ മുഖമായിരുന്നു ,

വീണ്ടും കാര്‍മേഘങ്ങള്‍ എത്തുകയായി ..
മടക്കയാത്ര എന്നാ മഹാസങ്കടം

ഇനിയെന്ന് കാണുമെന്നോ ..
ഇനി നമുക്ക് മറക്കാന്‍ ആകുമെന്നോ ...
ഇനി ഓര്‍മ്മകള്‍ അല്ലാതെ ബാക്കിയെന്താണ് ഉള്ളതെന്നോ ...
വേര്പിരിയുമീ വേളയില്‍ പ്രിയേ ,
നീയെന്താണ് പറയാന്‍ ഒരുങ്ങിയത് ...

നിര്‍വചിക്കാനാവാത്ത സഞ്ചാരത്തിലാണ് പ്രണയം..

നിര്‍വചിക്കാനാവാത്ത സഞ്ചാരത്തിലാണ് പ്രണയം.. ചിന്തകള്‍ക്ക് പോലും എത്തിപ്പെടാനാവാത്തൊരു ദൂരത്തു നിന്നുമാണ് തുടക്കം. ഭാഷ ഇറങ്ങിപ്പോയൊരു രാത്രിയില്‍ മെഴുകുതിരി വെട്ടത്തില്‍ സ്വയമറിഞ്ഞുകൊണ്ട് ഇറങ്ങി തിരിച്ചത്.
പാതകള്‍ ഉണ്ടായി... 

പദങ്ങളും തൂലികയ.. അതോടെ യാത്രയെ കുറിക്കാന്‍ തുടങ്ങി.
നീ നിന്നെയും ഞാന്‍ എന്നെയും കടലാസ്സില്‍ എഴുതി നഷ്ടപ്പെടുത്തി. ആത്മചൈതന്യം കെട്ട് ഉടലുകളായി മാറിയതോടെ...
നമുക്ക് നമ്മെ നഷ്ടപ്പെടുകയും തമ്മില്‍ അറിയാതവുകയും..
പ്രണയം വഴി വെട്ടുന്നില്ല, വഴികള്‍ ഉണ്ടാവുകയാണ്..
നദികളെ പോലെ.. 

മുഖംമൂടി അണിഞ്ഞ ലോകത്ത് നിലയുറപ്പിക്കാനാവാതെ പ്രണയം കടന്നു കളയുന്നു.. നീയില്ലെങ്കില്‍ ഞാനെന്തിനു സഖേ...
ഒലിവിലകളില്‍ കാറ്റ്.. നിന്റെ തൊടിയില്‍ നിന്നും വയലില്‍ നിന്നും യാത്ര തിരിച്ച അതേ കാറ്റ്.. 

നിന്റെ ഗന്ധം..

നിന്നിലൂടെ ഞാനെന്റെ ബാല്യത്തെ തൊടുന്നു.. അഹങ്കാരത്തിനു അവധി നല്‍കി നിന്നിലേക്ക്‌.. ഉറങ്ങുന്ന നിനക്ക് കാവലായി..

ഉറുമ്പുകള്‍ കണക്കെ നിന്റെ ഹൃദയത്തില്‍ അള്ളിപ്പിടിക്കയും.. ഇനിമേല്‍ നിശബ്ദത പാനം ചെയ്യട്ടെ.. പ്രണയത്തിന്റെ ഭാഷയോടെ ദൂരങ്ങള്‍ താണ്ടട്ടെ.. എനിക്കും നിനക്കുമിടയില്‍ ഇനി മതിലുകള്‍ എന്തിന്...
എന്തിന് പാതകള്‍ .... 

ഞാനില്ല, നഷ്ടം കൂ­ടുതല്‍ എനിക്കാണ്


നിനക്കു അകല­ങ്ങളില്‍ കഴിയാം
ഞാന്‍ നിശബ്ബ്ദനാണ് ,
എന്റെ സ്വരജാലകം ഞാന്‍ അടക്കുന്നു .
വീണ്ടും വാ­ക്കുകള്‍ , വേ­ദനകള്‍ ,
മുറി­വുകള്‍, ഞാനില്ല,
എനിക്കാണ് നഷ്ടം കൂ­ടുതല്‍,
കൂ­ടുതല്‍ പ്രണയിച്ചവന്റെ നഷ്ടബോധം
കൂ­ടുതല്‍ സ്‌നേഹം മോഹിച്ചവന്റെ
ആത്മനൊമ്പരം

അതിന്റെ പേരും പ്രണയം എന്നായിരുന്നു...

എന്റെ വേദനയില്‍ ഒരല്‍പംമുറിവേല്പിച്ചു പറന്നകന്നു അവള്‍..
ഒരിറ്റു കണ്ണ് നീര്‍ പോലും ബാക്കി വെക്കാതെ ......

പുഞ്ചിരി കൊണ്ട് എന്റെ ഹൃദയം കീറി ... വഞ്ചനയില്‍ രക്തം ചാലിച്ച് ...
ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ക്കാന്‍.അവള്‍ തന്ന ഉപഹാരം ....

അതിന്റെ പേരും പ്രണയം എന്നായിരുന്നു...