വേദനിപ്പിക്കണമെന്നോ
കരയിപ്പിക്കണമെന്നോകരുതിയല്ല നിന്നെ സ്നേഹിച്ചത്
ആ കണ്ണുകള്‍ നിറയുന്നത്
എനിക്കിഷ്ടവുമായിരുന്നില്ല
ഞാന്‍ കാരണം ആ കവിളിണകളില്‍
കണ്ണുനീരിന്‍റെ നനവുണ്ടാകരുത്
എന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു
എന്നിട്ടും, നിന്‍റെ മനസ്സിനെ
വേദനിപ്പിക്കുകയും നിന്‍റെ
കണ്ണുകള്‍ നനയ്ക്കുകയും
ചെയ്യാന്‍ വിധി എന്നെ തന്നെ
തിരഞ്ഞെടുത്തതെന്തിനായിരുന്നു??
അറിയില്ലെനിക്ക്.........
ഒരുപക്ഷെ ഞാന്‍ നിന്നെ അത്രയധികം സ്നേഹിച്ചിരുന്നതിനാല്‍ ആയിരിക്കാം
ആ സ്നേഹം കുറച്ചെങ്കിലും
നീ തിരിച്ചറിയുകയും ചെയ്തിരിക്കാം...
മറക്കാന്‍ കഴിയില്ലെങ്കിലും
ഇനിയൊരിക്കലും
നിന്നെ വേദനിപ്പിക്കാന്‍
എന്‍റെ പ്രണയം പറയാന്‍
ഞാന്‍ വരാതിരിക്കാന്‍ ശ്രമിക്കാം...







