എനിക്കറിയാം.............

എനിക്കറിയാം.............
എനിക്കറിയാം
നിന്‍റെ ഉള്‍പ്പൂവിന്‍റെ
ഉള്ളറകളിലെവിടയോ?
നീ പോലുമറിയാതെ....
എന്നോടുള്ള പ്രണയം
തുടിക്കുന്നുണ്ട്...


എനിക്കറിയാം
നിന്‍റെ ഏകാന്തതയുടെ
... ഏതോ മാത്രയെ...
നീ പോലുമറിയാതെ
ഞാനെന്ന സ്വപ്നം പുല്‍കാറുണ്ട്......

എനിക്കറിയാം
നീ സ്വയം നിര്‍മ്മിച്ച
മറവിയുടെ കൂട്ടില്‍
എന്‍റെ ഓര്‍മ്മകളെ
തളച്ചിരിക്കയാണ്...